ജി.എസ്.ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

268

ന്യൂഡല്‍ഹി: ചരക്കുസേവനനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

. ഒ​രു​കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള​വ​രെ പ്ര​തി​മാ​സ റി​ട്ടേ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി. കോംപോസിഷന്‍ നികുതി: വ്യാപാരികള്‍- 1%, ഉല്‍പാദകര്‍-2%, റസ്റ്റോറന്റ്-5%

. 2 ലക്ഷം വരെ സ്വര്‍ണം വാങ്ങാന്‍ പാന്‍കാര്‍ഡ് വേണ്ട. സ്വ​ര്‍​ണ-​ര​ത്ന വ്യാ​പാ​ര​ത്തെ ക​ള​ള​പ്പ​ണ ത​ട​യ​ല്‍ നി​യ​മ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​.

. ഹോട്ടല്‍ ഭക്ഷണ വില കുറയും. എസി റെസ്റ്റോറന്റുകളിലെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കും.

. ഗ്യാസ് സ്റ്റൗ, സേഫ്റ്റി പിന്‍, നൂല്‍, ഹെയര്‍ പിന്‍ എന്നിവയുടെ വില കുറയും.

. കരകൗശല വസ്തുക്കളുടെയും കയര്‍ ഉല്‍പ്പന്നങ്ങളുടെയും നികുതി കുറക്കും.

. നിത്യോപയോഗ വസ്തുക്കളില്‍ പലതിന്റെയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് കുറയ്ക്കും.

. കയറ്റുമതിക്ക് നാമമാത്രനികുതി. കയറ്റുമതിയ്ക്ക് ജിഎസ്ടി 0.10% മാത്രം. കയറ്റുമതിക്കാരുടെ നികുതി റീഫണ്ട് ഈ മാസം 10 മുതല്‍. എല്ലാ കയറ്റുമതിക്കാര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ ഇ-വാലറ്റ് സൗകര്യം.

. ടെക്സറ്റൈല്‍ ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമാക്കി കുറച്ചു.

. ഹോട്ടലുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതിയെ നിയമിച്ചേക്കും

വില കുറയും: ചപ്പാത്തി, ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ മരുന്നുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത മിക്സചര്‍, ചിപ്സ്, നംകീന്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് ഒഴികെ നിര്‍മ്മാണാവശ്യത്തിനുള്ള കല്ലുകള്‍, ഡീസല്‍ എന്‍ജിന്‍ ഘടകങ്ങള്‍, പമ്ബ് ഘടകങ്ങള്‍, ഇ-വേസ്റ്റ് കൈകൊണ്ടുണ്ടാക്കിയ നൂല്, കയര്‍ ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍ വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ്, ഇ-വേസ്റ്റ്, റബര്‍ വേസ്റ്റ് എന്നിവയ്ക്ക് വില കുറയും.

NO COMMENTS