ഗ്രേസ് മാർക്ക്: അപേക്ഷാ സ്ഥിതി ഓൺലൈനായി പരിശോധിക്കാം

213

2019 മാർച്ച് എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംങ് ഇമ്പയേർഡ്), റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംങ് ഇമ്പയേർഡ്) പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഗ്രേസ്മാർക്കിന് അർഹതയുളളവരുടെ അപേക്ഷയുടെ സ്ഥിതി ഓൺലൈനായി അറിയാം.

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും റ്റി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾ www.thslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും എസ്.എസ്.എൽ.സി (ഹിയറിംങ് ഇമ്പയേർഡ്) വിദ്യാർത്ഥികൾ www.sslchiexam.kerala.gov.in/thslchi_2019 എന്ന വെബ്‌സൈറ്റിലും “GRACE MARK APPLICATION STATUS” എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പരിശോധിക്കാം.

ലിങ്കിൽ രജിസ്റ്റർ നമ്പറും, ജനനത്തീയതിയും നൽകിയാൽ അപേക്ഷയുടെ സ്ഥിതി അറിയാം. ഇതുവരെയും അപ്രൂവ് ചെയ്യാത്ത അപേക്ഷകളുടെ സ്ഥിതി അതത് സ്‌കൂൾ ഹെഡ്മാസ്റ്റർമാർ മുഖാന്തരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. നിരസിച്ച അപേക്ഷകൾ പോരായ്മ പരിഹരിച്ച് സ്‌കൂൾ അധികൃതർക്ക് പുന:സമർപ്പിക്കാം. ഏപ്രിൽ 23ന് മുൻപ് ഗ്രേസ്മാർക്ക് അപേക്ഷകളുടെ അപ്രൂവൽ പൂർത്തീകരിക്കും. അതിനുശേഷം യാതൊരുവിധ ഉൾപ്പെടുത്തലുകളും/ തിരുത്തലുകളും അനുവദിക്കില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

NO COMMENTS