കോയമ്പത്തൂരില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

228

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോയന്പത്തൂരിലെ ഗാന്ധി പാര്‍ക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐഎഎസ് കോച്ചിംഗ് അക്കാദമിയും സ്ഫോടനത്തില്‍ തകര്‍ന്നു. ഇവിടെനിന്ന് ആറു കുട്ടികളെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

NO COMMENTS

LEAVE A REPLY