ശ്രീ ഗോകുലം മെഡിക്കൽ എക്സ്‌പോ

403

തിരുവനന്തപുരം : വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ, മെഡിക്കൽ വിദ്യാർഥികൾ
‘ മെഡി ഫെസ്റ്റ് ‘ എന്ന പേരിൽ മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറ് മുതൽ പതിനൊന്ന് വരെ രാവിലെ പത്ത് മണി മുതൽ രാത്രി എട്ട് മണി വരെ നീളുന്ന കാഴ്ച വിസ്മയമാണ് സജ്ജമാക്കിയിട്ടുള്ളത്. മനുഷ്യ ശരീരത്തെയും വൈദ്യശാസ്ത്രത്തെയും കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുക, പൊതു സമൂഹത്തെ പൂർണ ആരോഗ്യത്തിലെത്തിക്കുക എന്നതാണ് മെഡിഫെസ്റ്റിൻറെ ലക്ഷ്യമെന്ന് ഗോകുലം മെഡിക്കൽകോളേജ് റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ മനോജൻ നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു. മെഡിഫെസ്റ്റ് 2017 ൻറെ ഉദ്ഘാടനം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒക്ടോബർ ആറിന് ഉദ്ഘാടനം നിർവഹിക്കുന്നു.മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യുന്ന ദേശീയ മെഡിക്കൽ കോൺഫറൻസ് മെറ്റോണിയ 2017 നു മുന്നോടിയായിട്ടാണ് മെഡിഫെസ്റ്റ് നടക്കുന്നത്. വിനോദത്തിന് പ്രാധാന്യം നൽകികൊണ്ട് വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ ഫൺ ഫെയർ,ഫുഡ്ഫെസ്റ്റ് എന്നീ കൗതുകമുണർത്തുന്ന ഇനങ്ങൾ മെഡിഫെസ്റ്റിന് മാറ്റ് കൂട്ടുമെന്നും പറഞ്ഞു.

NO COMMENTS