ഗ്ലോബൽ സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് അവാർഡ്‌ കെ.ഡിസ്കിന്

6

മാലിദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റി മെയിൻ സിറ്റി കാമ്പസിൽ 11, 12 തീയതികളിൽ നടന്ന IEEE IAS ഗ്ലോബൽ കോൺഫറൻസിൽ (GlobConHT-2023) റിന്യൂവബിൾ എനർജി, ഹൈഡ്രജൻ ടെക്‌നോളജിസ് എന്നീ വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു.

നൈപുണ്യ വികസനത്തിലൂടെയും നൂതനത്വത്തിലൂടെയും വ്യാവസായിക വിപ്ലവം സൃഷ്ടിക്കാൻ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനെ (K-DISC) ഗ്ലോബൽ സുസ്ഥിര വികസന അവാർഡ്-2023 ന് കോൺഫറൻസ് തിരഞ്ഞെടുത്തു. റിന്യൂവബിൾ എനർജി ആൻഡ് ഹൈഡ്രജൻ ടെക്‌നോളജീസുമായി ബന്ധപ്പെട്ട എൻജിനീയർമാർ, അക്കാദമിഷ്യൻമാർ, ഗവേഷകർ എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.

റിന്യൂവബിൾ എനർജി മാലിദ്വീപ് സ്ഥാപകനും ചെയർമാനുമായ ഡോ. ഇബ്രാഹിം നാഷിദ് മുഖ്യാതിഥിയായി. മാലിദ്വീപ് വിദ്യാഭ്യാസ സഹമന്ത്രി ഡോ. അബ്ദുല്ല റഷീദ് അഹമ്മദ്, മാലിദ്വീപ് നാഷണൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മുഹമ്മദ് ഷെരീഫ്, മാലിദ്വീപ് നാഷണൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അയ്മാൻ എൽ-റെഫൈ, IEEE IAS ഭാരവാഹികൾ തുടങ്ങിയവരും സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY