തിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ട ആക്രമണം ; രണ്ട് എസ് ഐ മാർക്ക് കുത്തേറ്റു

37

തിരുവനന്തപുരം വലിയതുറയില്‍ പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ നേതാവിന്‍റെ ആക്രമണം. വലിയതു റയിലെ രണ്ട് എസ് ഐമാക്കാണ് ഗുണ്ടയുടെ കുത്തേറ്റത്.തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്‌ഐമാരെ കുത്തിയത്.

ജാങ്കോയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്. മൂന്ന് ദിവസം മുമ്പാണ് ജാങ്കോ കുമാര്‍ ജയിലില്‍ നിന്ന് ഇറങ്ങി യത്. ഉച്ചക്ക് ഇയാള്‍ ഒരു ഹോട്ടല്‍ ഉടമയെയും ആക്രമിച്ചിരുന്നു.

NO COMMENTS

LEAVE A REPLY