വിവിധ പദ്ധതികളിലൂടെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത് : മന്ത്രി തിലോത്തമൻ

128

ആലപ്പുഴ :അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾ ക്ക്‌ നേടികൊടുക്കുക എന്നത് ഏതൊരു സർക്കാ രിന്റെയും ഉത്തരവാദിത്തമാണെന്നും വിവിധ പദ്ധതികളിലൂടെ ഇത് ഭംഗിയായി നടപ്പാക്കുക യാണ് സംസ്ഥാന സർക്കാറെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.

തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ തല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലൈഫ് മിഷൻ പദ്ധതിയിലൂടെ ജനങ്ങൾക്ക് സ്വന്തം വീട്‌ നേടികൊടുക്കുന്നതിലൂടെ കേരളത്തിൽ എല്ലാവർക്കും തലചായ്ക്കാനൊരിടം എന്ന സ്വപ്നം പൂർത്തിയാക്കുകയാണ്.

സർക്കാരിന്റെ വിവിധ ജനകീയ പദ്ധതികൾ വഴി ജനങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു.തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല സെൽവരാജ് ചടങ്ങിൽ അധ്യക്ഷയായി. ചടങ്ങിൽ വിവിധ പഞ്ചായത്തു കളെയും നിർവഹണ ഉദ്യോഗസ്ഥരെയും ആദരിച്ചു.

ബ്ലോക്കിൽ 880 ഗുണഭോക്താക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്, ഒന്നാം ഘട്ടത്തിൽ 159 പേർക്കും രണ്ടാം ഘട്ടത്തിൽ 721 പേർക്കും വീടുകൾ നൽകി, മൂന്നാം ഘട്ടം 150 വീടുകളുടെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്.

അഡ്വ.എ.എം ആരിഫ് എം. പി, ലൈഫ് ജില്ലാ മിഷൻ കോഓർഡിനേറ്റർ പി. പി ഉദയസിംഹൻ, എ. ഡി. സി ഷെരീഫ് പി ഹംസ, വിവിധ പഞ്ചായത്ത് പ്രെസിഡന്റുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ജന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS