കൊല്ലത്ത് വാഹന അപകടം;തിരുവനന്തപുരം സ്വദേശികളായ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു

33

കൊല്ലം : ഇക്കഴിഞ്ഞ രാത്രി 12.30ഓടെ തിരുവന്തപുരത്ത് നിന്ന് ബേപ്പൂർക്ക് മത്സ്യ തൊഴിലാളി കളുമായി പോയ മിനിബസ്സിൽ മത്സ്യ വാനിടിച്ചാണ് തിരുവനന്തപുരം സ്വദേശികളായ നാല് മത്സ്യ തൊഴിലാളികൾ മരിച്ചത്.

തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം , ബർക്കുമൻസ് ,വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ , തമിഴ്നാട് സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാരമായി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ 32 പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി മാർത്താണ്ടം സ്വദേശി വർഗ്ഗീസ് എന്നിവരെ യാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

NO COMMENTS