ഒമിക്രോണ്‍ വ്യാപനം രൂക്ഷം ; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു

35

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ യാത്രാ വിമാന സര്‍വീസുകള്‍ ആഗോളതലത്തില്‍ വ്യാപക മായി വെട്ടിക്കുറച്ചു. തിങ്കളാഴ്ച ഏകദേശം 1400 രാജ്യാന്തര സർവീസുകളാണ് മുടങ്ങിയത്. ചൈന യിലേക്കും അമേരിക്കയിലേക്കുമുള്ള സര്‍വീസുകളാണ്‌ വന്‍തോതില്‍ റദ്ദാക്കുന്നത്. ദക്ഷിണ കൊറിയയില്‍നിന്നുള്ള എല്ലാ സര്‍വീസും ഹോങ്‌കോങ് രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. അമേരിക്കയില്‍നിന്ന്‌ പുറപ്പെട്ട നിരവധി ആഡംബര കപ്പലുകളിലും കോവിഡ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. ന്യൂ സൗത്ത്‌ വെയിൽസിൽ എൺപതു കാരനാണ്‌ മരിച്ചത്‌. പടിഞ്ഞാറൻ സിഡ്‌നിയിലെ വയോജന കേന്ദ്രത്തിൽ വച്ചാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌.രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി രുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ്. വെളിപ്പെടുത്തി. ആശുപത്രി ചികിത്സ തേടുന്നവരില്‍ പകുതിയും അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍. ഇതോടെ ന്യൂയോര്‍ക്കില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി. ഇതോടെ ന്യൂ സൗത്ത്‌ വെയിൽസിൽ നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്‌ച 6324 പേർക്ക്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

NO COMMENTS