സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

159

തൃശൂര്‍ : സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പന്ത്രണ്ടാം നിയമസഭയില്‍ ആംഗ്ലാ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983ല്‍ കുത്തേറ്റതിനെ തുടര്‍ന്ന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു.

എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഇറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27നാണ് സൈമണ്‍ ബ്രിട്ടോ ജനിച്ചത്. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
സീന ഭാസ്‌കറാണ് ഭാര്യ.

NO COMMENTS