ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് വാഹനപണിമുടക്ക്

161

തിരുവനന്തപുരം : ഇന്ന് അർധരാത്രിമുതൽ സംസ്ഥാനത്ത് മോട്ടോർ വാഹനപണിമുടക്ക്. മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. വർക്‌ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയവയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കുന്നുണ്ട്.

സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്. ബി.എം.എസ് പണിമുടക്കിൽ പങ്കെടുക്കില്ല.

NO COMMENTS