സംസ്ഥാനത്തെ എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റി

157

തിരുവനന്തപുരം: നാളെമുതലുള്ള എന്‍ജിനീയറിങ് ഒന്ന് , മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള സാങ്കേതിക സര്‍വകലാശാല അറിയിച്ചു. ഇനി ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും പരീക്ഷകള്‍ നടത്തുക. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രണ്ടു ദിവസമായി പ്രക്ഷോഭം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ കോളേജുകളിലെ പരീക്ഷകള്‍ മുടങ്ങിയിരുന്നു. രണ്ട് പരീക്ഷകളുടെ ഇടയിലുള്ള അവധി പോരെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി.ജനുവരിയില്‍ നടക്കുമെന്ന് കരുതിയ പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്താന്‍ തീരുമാനിച്ചതാണ് എതിര്‍പ്പിനു കാരണം.

NO COMMENTS

LEAVE A REPLY