ചെല്‍സിയെ തകര്‍ത്ത് ആര്‍സനല്‍

326

ലണ്ടന്‍ • എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ചെല്‍സിയെ നിഷ്പ്രഭരാക്കിയ കളിയുമായ് ആര്‍സനല്‍ 3-0 നു വിജയിച്ചു. ചലിക്കാത്ത മധ്യനിരയും ഛിന്നഭിന്നമായ പ്രതിരോധനിരയുമായി ചെല്‍സി ലീഗില്‍ എങ്ങനെ മുന്നോട്ട് നീങ്ങുമെന്ന ചോദ്യമവശേഷിപ്പിച്ചാണ് മല്‍സരത്തിനു ഫൈനല്‍ വിസില്‍ മുഴങ്ങിയത്.കോച്ച്‌ അന്റോണിയോ കോണ്ടെയുടെ ടീം പ്രീമിയര്‍ ലീഗ് പോയിന്റ് നിലയില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ്. ടീമിനെ ആദ്യ നാലുസ്ഥാനങ്ങളിലൊന്നിലെത്തിക്കാനുള്ള ടീം ഉടമ റൊമാന്‍ അബ്രമോവിച്ചിന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിടുകയാണ്. ഡിയേഗോ കോസ്റ്റ ഒഴികെ ചെല്‍സി നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല.
അലക്സിസ് സാഞ്ചസ്, തിയോ വാ‍ല്‍ക്കോട്ട്, മെസൂട്ട് ഓസില്‍ എന്നിവരാണ് ഗണ്ണേഴ്സിന്റെ ഗോളുകള്‍ നേടിയത്.
ആര്‍സീന്‍ വെംഗറുടെ ടീമിന് ലീഗില്‍ തുടര്‍ച്ചയായ നാലാം ജയമാണിത്. പതിനൊന്നാം മിനിറ്റില്‍ സാഞ്ചസാണ് ആദ്യ ഗോള്‍ നേടിയത്. കളി നാല്‍പ്പതു മിനിറ്റായപ്പോഴേക്കും ടീം മൂന്നുഗോളുകളും അടിച്ചുകൂട്ടിയിരുന്നു.

NO COMMENTS

LEAVE A REPLY