മണിപ്പൂര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് : 84 ശ​ത​മാ​നം പോ​ളിം​ഗ്

253

ഇം​ഫാ​ൽ : മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ പോ​ളിം​ഗ്. സം​സ്ഥാ​ന​ത്ത് 84 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ വോ​ട്ടിം​ഗ് 86 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നേ​ക്കാം. വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ 80 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ച്ചി​ട്ടും വ​ലി​യ ക്യൂ​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 168 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ഒ​രി​ട​ത്തു​മാ​ത്രം അ​ക്ര​സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്ഥാ​നാ​ർ​ഥി​യെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു​മാ​യി 8,408 അ​ർ​ധ സൈ​നി​ക​രെ​യാ​ണ് വി​ന്യ​സി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന പോ​ലീ​സി​നെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നും നി​യ​മി​ച്ചി​രു​ന്നി​ല്ല.

NO COMMENTS

LEAVE A REPLY