നോട്ട് നിരോധനം തീവ്രവാദികളെയെല്ലാം ഒറ്റയടിക്ക് ദരിദ്രരാക്കി മാറ്റി : അമിത്ഷാ

207

ചണ്ഡീഗഡ് : നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തിരിച്ചടിയായത് ഭീകര്‍ക്കും തീവ്രവാദ കേന്ദ്രങ്ങള്‍ക്കും മാത്രമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. പ്രധാനമന്ത്രിയുടെ ധീരമായ തീരുമാനം തീവ്രവാദികളെയെല്ലാം ഒറ്റയടിക്ക് ദരിദ്രരാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചണ്ഡീഗഡിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാന്‍ നടപടികളെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം ഇപ്പോള്‍ നോട്ട് പിന്‍വലിക്കലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.