മുക്കത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കട അടിച്ചുതകര്‍ത്തു

380

കോഴിക്കോട്: മുക്കത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കട അടിച്ചുതകര്‍ത്തു. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ വില ഈടാക്കി വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് സംഭവം. ഇറച്ചിക്കോഴി വില 87 രൂപയായാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതേ വിലയ്ക്ക് വില്‍ക്കാമെന്ന് വ്യാപാരികളും സമ്മതിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും നൂറ് രൂപക്ക് മുകളില്‍ ഈടാക്കിയാണ് വ്യാപാരികള്‍ വില്‍പ്പന നടത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് വിറ്റാല്‍ വലിയ നഷ്ടമാണെന്നാണ് വ്യാപാരികളുടെ വാദം.

NO COMMENTS