സൗദിയിലെ സ്‌കൂളുകളില്‍ സേവന പരിശീലനം നിര്‍ബന്ധമാക്കുന്നു

148

റിയാദ്: സൗദിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സേവന പരിശീലനം നിര്‍ബന്ധമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ആഴ്ചയില്‍ നാലുമണിക്കൂര്‍ സേവന പരിശീലനം നല്‍കിയിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉത്തരവ്.
പൊതുസമൂഹത്തിനു ഉപകാരപ്രദമാകുന്ന സേവന മനോഭാവം വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കു സേവന പരിശീലനം നിര്‍ബന്ധമാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിദ്യാര്‍ത്ഥികള്‍ക്കു ആഴ്ചയില്‍ നാലുമണിക്കൂര്‍ സേവന പരിശീലനം നല്‍കിയിരിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസാ ഉത്തരവ് പുറപ്പെടുവിച്ചു.
മരങ്ങളുടെ തൈ നട്ടുപിടിപ്പിക്കല്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റു പൊതുസ്ഥലങ്ങൾ വൃത്തിയാക്കല്‍ തുടങ്ങിയ വിവിധ സേവനങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥികൾക്ക് പരീശീലനം നല്‍കുക. അടുത്ത അധ്യയന വർഷം മുതല്‍ ഇത് ആരംഭിക്കും.
ആദ്യ വർഷം ആഴ്ചയില്‍ 2 മണിക്കൂറും പിന്നീട് ഓരോ വര്‍ഷം ഓരോ മണിക്കൂര്‍ വെച്ച് വര്‍ധിപ്പിച്ച് നാലുമണിക്കൂര്‍ വിദ്യാർത്ഥികൾ ഇത്തരം സേവന പ്രവർത്തികളിൽ ഏർപ്പെടുന്ന നിലക്കു പദ്ധതി നടപ്പിലാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സൗദിയിലെ എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്.

NO COMMENTS

LEAVE A REPLY