മുഹമ്മദ് റിയാസ് ഡി വൈ എഫ്‌ ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ്

314

കൊച്ചി: മുഹമ്മദ് റിയാസിനെ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും. എം സ്വരാജിനെ ജോയിന്‍റ് സെക്രട്ടറിയായും എ എന്‍ ഷംസീറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.എറണാകുളത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ദേശീയ പ്രസിഡന്റായ എം.ബി രാജേഷ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് റിയാസിനൊപ്പം മഹാരാഷ്ട്രയിനിന്നുള്ള അഖിലേന്ത്യ വൈസ് പ്രസിഡന്റ് പ്രീതി ശേഖറിന്റെ പേരും കേട്ടിരുന്നെങ്കിലും പക്ഷേ റിയാസിനുതന്നെ നറുക്കു വീഴുകയായിരുന്നു.കുറച്ചു കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയാണ് റിയാസ്.

NO COMMENTS

LEAVE A REPLY