വിദേശ വനിത സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

43

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ഉയൂനിലായിരുന്നു സംഭവം . വീട്ടുജോലിക്കാരിയായി ജോലി ചെയ്‍തിരുന്ന വിദേശി വനിത സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. 53 വയസുകാരിയാണ് തുങ്ങി മരിച്ചത്.ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണമുള്ളതായി അറിയില്ലെന്നാണ് സ്‍പോണ്‍സര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. നാട്ടില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ താന്‍ അനുമതി നല്‍കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. തൈമ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

NO COMMENTS