ദുരന്തലഘൂകരണം – യോഗം ചേർന്നു

123

തിരുവനന്തപുരം : ജില്ലയിൽ അടിയന്തര ദുരന്ത സാഹചര്യങ്ങൾ നേരിടുന്നത് സംബന്ധിച്ച് ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദുരന്തസാഹചര്യങ്ങളിൽ അതിവേഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ രംഗങ്ങളിൽ മികവുള്ളവരെ ഉൾപ്പെടുത്തി ദ്രുത പ്രതികരണ സംവിധാനം(ഇൻസ്റ്റന്റ് റെസ്‌പോൺസ് സിസ്റ്റം) രൂപീകരിച്ചിട്ടുണ്ട്.

ഇതിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ രക്ഷാദൗത്യം നടത്താനാകും. അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിനും അത്തരം വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു.

NO COMMENTS