ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

270

തിരുവനന്തപുരം : ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റടുക്കില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ച നിലപാട്. എന്നാല്‍ ഇത് പുനപ്പരിശോധിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പാമ്ബാടി നെഹ്റു കോളേജില്‍ എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ജനുവരി ആറിനാണ് ആത്മഹത്യ ചെയ്തത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വന്‍ ജനപ്രക്ഷോഭം ഉണ്ടായതിനെത്തുടര്‍ന്നാണ് കേസ് പോലീസ് ഗൗരവകരമായി എടുത്തത്.

NO COMMENTS