ഡി സിനിമാസ് : ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

320

തൃശൂര്‍: ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത നിര്‍മ്മാണം നടന്നിട്ടില്ലെന്നും മുന്‍ ജില്ലാ കലക്ടറുടെ നടപടി നിയമപരമായിരുന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സിനിമാസ് സര്‍ക്കാര്‍ പുറമ്ബോക്ക് ഭൂമി കൈയേറിയയെന്ന ആരോപണത്തെ തുടര്‍ന്ന് റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. ജില്ലാ സര്‍വെയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂമി കൈയേറ്റമില്ലെന്ന റിപ്പോര്‍ട്ടായിരുന്നു സര്‍വെ സൂപ്രണ്ടും നല്‍കിയത്. തീയറ്ററിന് വേണ്ടി സര്‍ക്കാര്‍, പുറമ്ബോക്ക് ഭൂമി കൈയേറി എന്ന ആരോപണം തെറ്റാണെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

NO COMMENTS