ഭൂമി തര്‍ക്ക൦ ; കണ്ണുകൾ ചൂഴ്ന്നെടുത്തു ; നാവ് അറുത്തുമാറ്റി ; സ്വകാര്യഭാഗം വികൃതമാക്കി ; 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി

33

ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ബീഹാറിലെ ഖഗാരിയ ജില്ലയിലാണ് കണ്ണ് ചൂഴ്ന്നെടുത്തും നാവ് അറുത്തുമാറ്റിയും സ്വകാര്യഭാഗം വികൃതമാക്കിയും 45കാരിയായ സുലേഖ ദേവി എന്ന സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

ഇവരുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാവ് മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം സുലേഖ ദേവി മെഹന്ദിപൂര്‍ ഗ്രാമത്തിലുള്ള തന്റെ വയലിലേക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്.

വയലില്‍ പണിയെടുക്കുന്നതിനിടയില്‍ ബൈക്കില്‍ എത്തിയ നാല് പേര്‍ ഇവരെ ആക്രമിക്കുക യായിരുന്നു. കുറച്ച്‌ ആളുകള്‍ ചേര്‍ന്ന് സുലേഖയെ മര്‍ദിക്കുകയും കത്തി കൊണ്ട് അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും, സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം ഇവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികളായ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഈ കുറ്റകൃത്യത്തിന് പിന്നില്‍ ഇവരുടെ അയല്‍വാസികളായ മഹേന്ദ്ര സിംഗ്, റൂലോ സിംഗ്, രാജ്ദേവ് സിംഗ്, ഫുലുങ്കി സിംഗ്, ശ്യാം കുമാര്‍ സിംഗ് എന്നിവരാണ് എന്നാണ് സുലേഖ ദേവിയുടെ കുടുംബത്തിന്റെ ആരോപണം. അയല്‍വാസികളായ ഈ അഞ്ച് പേരുമായി ദീര്‍ഘകാലമായി ഇവര്‍ ഭൂമി തര്‍ക്കത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശവാസികള്‍ ദേശീയപാത ഉപരോധിക്കുകയും പ്രതികളെ പിടികൂടുന്നതുവരെ ഇരയുടെ മൃതദേഹം സംസ്‌കരിക്കാൻ സമ്മതിക്കില്ല എന്നുമായിരുന്നു നിലപാട്. എന്നാല്‍ പ്രതികള്‍ ക്കായുള്ള അന്വേഷണം ഊര്‍ജ്ജി തമാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കു മെന്നും പോലീസ് ഉറപ്പുനല്‍കിയ ശേഷമാണ് നാട്ടു കാര്‍ പ്രധിഷേധം അവസാനിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട് തന്നെ ഒമ്പത് വര്‍ഷം മുൻപ് സുലേഖ ദേവിയുടെ ഭര്‍ത്താവും ഭര്‍തൃ സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇതേ പ്രതികള്‍ തന്നെ അതില്‍ പങ്കാളികളായിരുന്നു എന്നും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു എന്നും പോലീസിന്റെ അന്വേഷ ണത്തില്‍ കണ്ടെത്തി. അതേസമയം കൊല്ലപ്പെട്ട സ്ത്രീയോടുള്ള കടുത്ത ശത്രുതയാണ് പ്രതികളെ കൊലപാതത്തിലേക്ക് നയിച്ചത് എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) അമ്ലേഷ് കുമാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY