ബാറുടമ മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു സിആര്‍പിഎഫ് ജവാന്മാര്‍ ബാറിലെ കുപ്പികളും കസേരകളും മേശകളും തല്ലിത്തകര്‍ത്തു

200

കൊല്‍ക്കത്ത: ബാറുടമ മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു സിആര്‍പിഎഫ് ജവാന്മാര്‍ ബാര്‍ കൊള്ളയടിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലാണു സംഭവം. റെയില്‍വേ സ്റ്റേഷനു സമീപത്തെ ബാറിലെത്തിയ മൂന്നു സിആര്‍പിഎഫ് ജവാന്മാര്‍ മദ്യം കഴിച്ചു. കുറച്ചുസമയത്തിനുശേഷം ഇവര്‍ സമീപമുള്ളവരോട് അപമര്യാദയായി പെരുമാറാന്‍ ആരംഭിച്ചു. പിന്നീട്, 11 മണിക്കു ശേഷവും ബാറില്‍ മദ്യം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന് ബാര്‍ മാനേജന്‍ അറിയിച്ചപ്പോള്‍ ജവാന്മാര്‍ കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാരെ വിളിച്ചുവരുത്തി ബാര്‍ കൊള്ളയടിക്കുകയായിരുന്നു.

ബാറിലെ കുപ്പികളും കസേരകളും മേശകളും തല്ലിത്തകര്‍ത്തു.
ഝാര്‍ഖണ്ഡില്‍നിന്ന് എത്തിയവരാണ് ജവാന്മാരെന്നാണു സൂചന. ജോലിയിലായിരുന്നതിലാണ് ഇവരെ വിട്ടയച്ചതെന്നും ഇത് സംബന്ധിച്ച്‌ സിആര്‍പിഎഫ് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY