ഓട്ടോഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

165

കൊല്ലം∙ യൂണിഫോം ഇല്ലെന്ന പേരിൽ സിഐ കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. പരവൂർ കൂനയിൽ പേരഴികം വീട്ടിൽ സുരേന്ദ്രൻ (48) ആണ് മരിച്ചത്. സന്ധ്യയോടെയാണ് സംഭവം. പെയിന്റിങ് ജോലിക്കു പോകുകയായിരുന്ന സുരേന്ദ്രൻ വൈകിട്ടു പെയിന്റിങ് ജോലി കഴിഞ്ഞു വീടിനു സമീപത്തെ ഓട്ടോസ്റ്റാൻഡിനടുത്തു ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു. അതുവഴി പരവൂർ സിഐ സുരേന്ദ്രനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി അധികം കഴിയുംമുൻപേ മൂക്കിൽ നിന്നു ചോര വാർന്ന നിലയിൽ സുരേന്ദ്രൻ കുഴഞ്ഞുവീണു മരിച്ചു.

NO COMMENTS

LEAVE A REPLY