വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; തെളിവെടുപ്പ് നടത്തി

199

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ കൊച്ചിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എറണാകുളത്ത് നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്. പുനെയില്‍ വെച്ച് അറസ്റ്റ് ചെയ്ത ചെയ്ത മൂന്ന് പേരെ ഉടൻ കൊച്ചിയിലെത്തിക്കും
കൊച്ചിയില്‍ വാടക വീടെടുത്താണ് അഞ്ചംഗം സംഘം നടത്തിപ്പ് നടത്തിയിരുന്നത്.ബാങ്ക് ഓഫ് അമേരിക്കയുടെ വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിലപിടിപ്പുളള ഉത്പ്പന്നങ്ങളാണ് ഇവര്‍ വാങ്ങിയിരുന്നത്. പെൻറാ മേനകയിലെ കടയില്‍ നിന്ന് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കാസര്‍കോട് സ്വദേശികളായ ബഷീര്‍ , ഹംസ എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് നിന്ന് പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരുടെ സഹായികളും പൊലീസ് പിടിയിലായിട്ടുണ്ടെന്ന് സി ഐ അനന്തലാല്‍ പറഞ്ഞു.
സംഘത്തിലുണ്ടായ കര്‍ണാടക സ്വദേശിയായ ന്യൂമാനാണ് തട്ടിപ്പിന്‍റെ സൂത്രധാരന്‍. പൂനെയില്‍ പിടിയിലായിട്ടുളള മറ്റ് മൂന്നുപെരെ കൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.

NO COMMENTS

LEAVE A REPLY