കോൺഗ്രസ് ഭാവി ചോദ്യചിഹ്നമാകുന്നു ; സ്ഥാനമില്ലെന്ന പേരിൽ മാറിനിൽക്കുന്നു രാഹുൽഗാന്ധി

17

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി യതോടെ ഭാവി ചോദ്യചിഹ്നമായി കോൺഗ്രസ്,അധ്യക്ഷസ്ഥാന മൊഴിഞ്ഞ രാഹുൽഗാന്ധി നിർണായകസമയങ്ങളിൽ പാർട്ടി യിൽ സ്ഥാനമില്ലെന്ന പേരിൽ മാറി നിൽക്കുകയാണ്.

കൂട്ടത്തിലേക്ക് എ.എ.പി.യുടെ അരവിന്ദ് കെജ്രിവാളും ചേർന്നതോടെ കോൺഗ്രസിന്റെ തുടർപ്രവർത്തന ങ്ങൾ നിർണായകമാവും.
ഒരേസമയം സോണിയയും രാഹുലും പ്രിയങ്കയും നേതാവായ പാർട്ടിയിൽ ഇവർക്കു മൂന്നുപേർക്കുമിടയിൽ കറങ്ങുകയാണ് മറ്റു നേതാക്കൾ. ഇപ്പോഴത്തെ തിരഞ്ഞെടുപ്പു തോൽവിയോടെ സംഘടനാതിരഞ്ഞെടുപ്പ് വേഗത്തിലാക്കാനും പാർട്ടിയെ പുനരുജ്ജീവിപ്പി ക്കാനും സ്ഥിരം അധ്യക്ഷനെ നിയമിക്കാനും പാർട്ടിക്കുള്ളിൽ മുറവിളി ഉയരുമെന്നുറപ്പായി.

ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ മമതാ ബാനർജി യും അഖിലേഷ് യാദവും മടിക്കുകയാണ്. അവർ സ്വയം പ്രതിപക്ഷമുഖമായി മാറാനും ശ്രമിക്കുന്നുണ്ട്. നേതൃത്വപ്രശ്നവും നേതാക്കൾ തമ്മിലുള്ള തമ്മിൽത്തല്ലും സംഘടനാരംഗത്തെ നിഷ്ക്രിയത്വവും കാരണം കാലിനടിയിലെ മണ്ണ് ഇല്ലാതാവുന്ന അവസ്ഥയിലാണ് പാർട്ടി.

NO COMMENTS