പള്‍സര്‍ സുനിയെ വിളിച്ചത് പൊലീസിന്റെ മുന്നില്‍വച്ച്‌: ആന്റോ ജോസഫ്

237

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ആന്റോ ജോസഫ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സുനിയെ മുന്‍പരിചയമില്ല. അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ജോസഫ് പറഞ്ഞു. താന്‍ വിളിച്ചതിനുശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. രാത്രി 11.30 ഓടെ രഞ്ജി പണിക്കരാണ് ആദ്യം എന്നെ വിളിക്കുന്നത്. ഇതിനിടെ ഫോണില്‍ നോക്കുമ്ബോള്‍ ലാലിന്റെ മിസ്ഡ്കോള്‍ കണ്ടു. ഉടന്‍ തന്നെ ലാലിന്റെ വീട്ടില്‍ ചെല്ലണമെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞതിനെ തുടര്‍ന്ന് പി.ടി. തോമസ് എംഎല്‍എയ്ക്കൊപ്പം ലാലിന്റെ വീട്ടിലേക്ക് പോയി. ഈ സമയം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിനെയും ഫോണില്‍ വിളിച്ചു. ലാലിന്റെ വീട്ടില്‍ ചെല്ലുമ്ബോള്‍, നടി കരഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷ്ണറോട് നടി കാര്യങ്ങള്‍ പറയുന്നുണ്ട്. നടിക്കൊപ്പമുണ്ടായിരുന്ന െ്രെഡവര്‍ മാര്‍ട്ടിനും ലാലിന്റെ വീട്ടിലുണ്ടായിരുന്നു. കാര്യങ്ങള്‍ ചോദിക്കുമ്ബോള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞിരുന്നത്. െ്രെഡവറുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും ഇയാളെ വിടരുതെന്നും പി.ടി. തോമസ് പറഞ്ഞു. ഇതിനിടെ ആക്രമണം നടത്തിയ ഒരാളെ തനിക്ക് അറിയാമെന്നും അത് സുനിയാണെന്നും നടി പറഞ്ഞു. ഇയാളെ അറിയുമോ എന്നു ഞാന്‍ െ്രെഡവറോട് ചോദിച്ചപ്പോള്‍ ആദ്യം ഇല്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. ഈ സമയത്ത് എല്ലാവരും നോക്കി നില്‍ക്കെയാണ് െ്രെഡവറുടെ കയ്യില്‍ നിന്നും സുനിയുടെ നമ്ബര്‍ എടുത്ത് വിളിച്ചത് ആന്റോ ജോസഫ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചവരുടെ പട്ടികയില്‍ ആന്റോ ജോസഫിന്റെ പേര് ഉണ്ടായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, എല്ലാവരുടെയും സാന്നിധ്യത്തിലാണ് ആന്റോ സുനിയെ വിളിച്ചതെന്നും ഫോണ്‍ പൊലീസിനു കൈമാറിയപ്പോള്‍ സുനി ഫോണ്‍ കട്ടുചെയ്യുകയായിരുന്നുവെന്നും പി.ടി. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY