ചൈനയില്‍ അമ്മ തന്‍റെ നാലു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

299

ബെയ്ജിങ് • കൊടുംദാരിദ്ര്യം മൂലം ചൈനയില്‍ അമ്മ തന്റെ നാലു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ അലവന്‍സ് ഈ കുടുംബത്തിനു നിഷേധിച്ചതാണ് അമ്മയെ കടുംകൈയ്ക്കു പ്രേരിപ്പിച്ചത്. ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ കാംഗ്ലെയിലാണു സംഭവം. യാങ് ഗൈലാന്‍(28) ഓഗസ്റ്റ് 28ന് ആണ് മൂന്നു മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളെ വധിച്ചശേഷം ആത്മഹത്യ ചെയ്തത്. എട്ടാംദിവസം യാങ് ഗൈലാന്റെ ഭര്‍ത്താവും ആത്മഹത്യ ചെയ്തെന്നു ചൈന യൂത്ത് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS

LEAVE A REPLY