സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി

261

ടി പി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി. കോടതിയലക്ഷ്യക്കേസിൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകി. നിർദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാൻ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ്.വ്യക്തത തേടി അപേക്ഷ നൽകിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ ആവശ്യപ്പെട്ടു. അതേസമയം പുനഃപരിശോധന ഹർജി പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹർജി പിൻവലിക്കാനുള്ള അപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ നൽകും.

NO COMMENTS

LEAVE A REPLY