മോദി സർക്കാർ രാജ്യം തകർക്കാനുള്ള നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

10

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെയാകെ തകർക്കാനുള്ള നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഭരണത്തിൽ ജനം ഭയത്തിലാണെന്നും ഇന്ത്യയിൽ ജനാധിപത്യം ഉണ്ടോയെന്ന് സംശയമാണെന്നും മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നടക്കുന്ന തിരുവനന്തപുരം ലോക്‌ സഭാ മണ്ഡലത്തി ലെ നെയ്യാറ്റിൻ കരയിൽ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജയിച്ചുവരാൻ കഴിയുന്ന ഒരു ശക്തിയല്ല ബി ജെപി അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ലെ തെരഞ്ഞെ ടുപ്പിൽ കോൺഗ്രസി നുണ്ടായ അതേ തിരിച്ചടി ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാട് ബിജെപിയെ അംഗീകരി ക്കില്ല. ഈ നാടിനു ചേരുന്ന നിലപാടും നയവുമല്ല ബിജെപിക്കുള്ളത്. നേര ത്തെ തന്നെ ബിജെപിയെ ജനങ്ങൾ ഇവിടെ തിരസ്‌കരിച്ചതാണ്. അതു നല്ല നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.എന്നാൽ ഇവിടെ ബിജെപിയെ നേരിടാൻ ഞങ്ങൾ മതിയെന്ന് പറയുന്ന ഒരു കൂട്ടരാണ് യുഡിഎഫ്. കഴിഞ്ഞ ലോക്സ‌ഭാ തെരഞ്ഞെടു പ്പിൽ യുഡിഎഫ് വലിയ വിജയമാണ് നേടിയത്. അന്ന് എൽഡിഎഫിനു കനത്ത തിരിച്ചടിയും ഏൽ ക്കേണ്ടി വന്നു. എന്നാൽ കേരളം ആഗ്രഹിച്ച ഒരു വികസനവും യുഡിഎ ഫ് എംപിമാർക്ക് നടത്താൻ സാധിച്ചില്ല.

അങ്ങേയറ്റം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ തെരഞ്ഞെടുപ്പ് മതനിരപേക്ഷ തയുടെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിൻ്റെയും സംരക്ഷണ മാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അ തിനുവേണ്ടി നിലപാട് എടുക്കുകയെന്നാണ് ജനം ആകെ ചിന്തിക്കുന്നത്.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യവ്യാപകമായി ഉയർന്നു വന്നിട്ടുള്ള കാര്യം. രാജ്യം ആ ഒരു വികാരത്തിലാണ് നീങ്ങുന്നത്. അതിനാ ലാണ് സംസ്ഥാനങ്ങൾ തോറും വിപുലമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത്. തങ്ങളെ പരാജയപ്പെടുത്താനാകി ല്ലെന്ന ചിന്തയിലാണ് ബിജെപിയെന്നും മു ഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY