വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ പാടില്ല ; എം വി ഡി

12

തിരുവനന്തപുരം ; സ്കൂളുകളിലും കോളേജുകളിലും ഓണത്തിന് വാഹന ങ്ങള്‍ ഉപയോഗിച്ചുള്ള ആഘോ ഷങ്ങള്‍ നടത്തുന്നവര്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്ന് കോഴി ക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ് അറിയിച്ചു.

രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികള്‍ നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ രാജീവ് വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതാത് സ്ഥലത്തെ ഓഫീസു കളില്‍ അറിയിച്ചാല്‍ ഉടൻ നടപടി സ്വീകരിക്കുന്നതാ ണെന്നും ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

കാ‌ര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരു ത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹന ങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളു കളിലും കോളേജുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തും.

NO COMMENTS

LEAVE A REPLY