വിസ്മയ കേസ് ; പ്രതിക്ക് ജാമ്യം

48

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എസ്.കെ. കൗൾ അധ്യക്ഷനായ ബഞ്ചാണ് കിരണിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നൽകിയത്.

ജൂൺ 21-നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടർ ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെ ക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

നേരത്തെ, കിരൺകുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനിടെ കേസിന്റെ വിചാരണ കൊല്ലം ജില്ലാ കോടതിയിൽ അവ സാനഘട്ടത്തിലാണ്.

NO COMMENTS