ശ്രീജിവിന്‍റെ കസ്റ്റഡി മരണം ; ശ്രീജിത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

274

തിരുവനന്തപുരം : സഹോദരന്‍ ശ്രീജിവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീജിത്ത് ഇക്കാര്യം അറിയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട് അതില്‍ തീരുമാനം വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ചര്‍ച്ചക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ തീരുമാനം ആകുന്നത് വരെ സമരം ചെയ്യും. അത് മരണം വരെയായാലും തുടരും. നടപടി സ്വീകരിക്കാതെ, അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഏറ്റെടുക്കാതെ ഇതില്‍ നിന്ന് പിന്മാറില്ലെന്നും ശ്രീജിത്ത് പറഞ്ഞു. വൈകിട്ട് ആറരയോടെയാണ് ശ്രീജിത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അമ്മയും സഹോദരിയും സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ രണ്ട് പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

NO COMMENTS