പാക്ക് അധിനിവേശ കശ്മീരിലെ പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച ഇന്ത്യയുടെ നടപടി ബലൂചിസ്ഥാനിലും വേണമെന്ന് ബലൂച് നേതാക്കള്‍

285

ന്യൂഡല്‍ഹി • നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച ഇന്ത്യയുടെ നടപടി ബലൂചിസ്ഥാനിലും വേണമെന്ന് ബലൂച് നേതാക്കള്‍. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയതുപോലുള്ള ഒാപ്പറേഷനുകള്‍ ബലൂചിസ്ഥാനിലും നടത്തണമെന്ന് ബലൂച് നേതാവ് മസദക്ക് ദില്‍ഷാദ് ബലൂച് പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന ഏതു നടപടിയും ശരിയാണെന്നും അദ്ദേഹം പറ‍ഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനിലെ പാക്ക് അതിക്രമങ്ങളെക്കുറിച്ച്‌ പറഞ്ഞതിനു പിന്നാലെയാണ് ഈ വിഷയം വലിയ ചര്‍ച്ചയായത്. ബലൂചിസ്ഥാന് സ്വാതന്ത്ര്യം നല്‍കണമെന്നു പറയുന്ന വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്.ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ യുഎന്നിലും ഉന്നയിച്ചിരുന്നു.ഇന്ത്യയില്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ടു ബലൂച് വിമോചനസമര നേതാവ് ബ്രാഹംദഗ് ബുഗ്തി അപേക്ഷയും നല്‍കിയിരുന്നു. ജനീവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണു ബുഗ്തി അപേക്ഷ നല്‍കിയത്. ഇത് ഇന്ത്യ പരിശോധിച്ചു വരികയാണ്. ഇത്തരം നീക്കള്‍ക്ക് പിന്നാലെയാണ് ഇന്ത്യ നടത്തിയ ആക്രമണത്തെ നേതാക്കള്‍ പിന്തുണച്ചത്.