ബിജെപിക്ക് പത്മജയെകൊണ്ട് കാൽ കാശിൻ്റെ ഗുണമുണ്ടാകില്ല ; കെ. മുരളീധരൻ.

30

കോഴിക്കോട് : പത്മജാ വേണുഗോപാലിനെ കൊണ്ട് ബിജെപിക്ക് കാൽ കാശിൻ്റെ ഗുണമുണ്ടാകില്ലെന്നും പത്മജയുടെ തീരുമാനം ദൗർഭാഗ്യകരമാണെന്നും പത്മജയ്ക്ക് കോൺഗ്രസ് മുന്തിയ പരിഗണനയാണ് നൽകിയതെന്നും പാർട്ടി വിടാൻ അവർ പറഞ്ഞ ഒരു കാരണത്തിനും അടിസ്ഥാനമില്ലെന്നും രൂക്ഷമായി പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരൻ.

52,000 വോട്ടിന് കെ. കരുണാകരൻ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പിൽ രാമകൃഷ്ൻ വിജയിച്ച സീറ്റിൽ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയിൽ തൃശ്ശൂരിൽ തൃകോണമത്സരത്തിൽ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കിൽ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാൻ പരാതിപ്പെടാൻ പോയിട്ടില്ല’, കെ. മുരളീധരൻ പറഞ്ഞു.

വർഗീയ കക്ഷിയുടെ കൂടെ പോയതിൽ പിതാവ് കെ. കരുണാകരൻ്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. കരുണാകരൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് സംഘികളെ കയറി നിരങ്ങാൻ സമ്മതിക്കില്ലെന്നും
ഈ ചതിക്ക് തിരഞ്ഞെടുപ്പ് പകരം ചോദിക്കുമെന്നും. ഇനി ഒരുതരത്തിലുമുള്ള ബന്ധവും അവരുമായില്ലയെന്നും എല്ലാബന്ധവും അവസാനിച്ചുവെന്നും സഹോദരൻ കൂടിയായ മുരളീധരൻ കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY