ഗോഡ്ഫാദര്‍ പരാമര്‍ശം : ബിജിമോള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തേക്കും

190

തിരുവനന്തപുരം: ഗോഡ്ഫാദർ മാരില്ലാത്തത് കൊണ്ടാണ് മന്ത്രിയാകാതിരുന്നതെന്ന പരാമർശത്തിൽ ഇഎസ് ബിജിമോൾ എംഎല്‍എക്കെതിരെ സിപിഐ നടപടി എടുത്തേക്കും. വിവാദത്തിൽ ബിജിമോളുടെ ഖേദപ്രകടനം സിപിഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ചില്ല.
ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എംഎൽഎയുടെ പരാമർശം. മന്ത്രിമാരെ നിശ്ചയിച്ച പാർട്ടി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ മുല്ലക്കര രത്നാകരനെതിരെയും കൗൺസിലിൽ വിമർശനം ഉണ്ടായി.
എന്നാൽ പ്രതിഷേധിച്ചല്ല ഇറങ്ങിപ്പോയതെന്ന മുല്ലക്കരയുടെ വിശദീകരണം പാർട്ടി അംഗീകരിച്ചു. കൗൺസിൽ നാളെയും തുടരും. എംകെ ദാമോദരൻ, സുശീലഭട്ട് വിവാദങ്ങൾ നാളെ ചർച്ചയായേക്കും.

NO COMMENTS

LEAVE A REPLY