തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട

74

തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. പവര്‍ഹൗസില്‍ ജംഗ്ഷനില്‍ നിന്ന് നാല് പേരില്‍ നിന്നും 13 കിലോ കഞ്ചാവാണ് പിടികൂടിയത്. ബീമാപ്പള്ളി സ്വദേശികളായ അന്‍സാരി, ഷരീഫ്, ഓട്ടോഡ്രൈവര്‍ ഫൈസല്‍, ബാലരാമപുരം സ്വദേശി സജീര്‍ എന്നി വരെയാണ് എക്‌സൈസ് പിടികൂടിയത്.

ഇന്ന് (ഞായറാഴ്ച ) രാവിലെ 10 മണിയോടെയായിരുന്നു സംഭവം.അനന്തപുരി എക്‌സ്പ്രസില്‍ തമ്ബാനൂരില്‍ വന്നിറങ്ങി ശേഷം ഓട്ടോ യില്‍ കയറവെയാണ് പ്രതികളെ പിടികൂടിയത്.എക്‌സൈസിന് ലഭിച്ച രഹസ്യ വിവര പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി കള്‍ പിടിയിലായത്. പ്രതികള്‍ ട്രോളി ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നുവെന്നും പലര്‍ക്കായി വിതരണം ചെയ്യുന്നതി നായാണ് കഞ്ചാവ് ഇവര്‍ എത്തിച്ചതെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY