രാജ്യത്തെ വിഭജിപ്പിക്കാന്‍ ഭീകരരെ അനുവധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ

193

ന്യൂയോര്‍ക്ക്• രാജ്യത്തെ വിഭജിപ്പിക്കാന്‍ ഭീകരരെ അനുവധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. യുഎസിനെ ആഴത്തില്‍ മുറിവേല്‍പിച്ച 9/11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ സംഘടനകളായ അല്‍ ഖായിദയ്ക്കും ഇസ്‍ലാമിക് സ്റ്റേറ്റിനും അമേരിക്കയെ പോലെ ശക്തമായ ഒരു രാജ്യത്തെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതി, മത, വര്‍ഗ, വിശ്വാസ, ലിംഗ വ്യത്യാസമില്ലാതെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന നിലപാടാണ് യുഎസിനെ മഹത്വപൂര്‍ണമാക്കുന്നതെന്നു ഒബാമ പറഞ്ഞു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടുകളെ പ്രസംഗത്തില്‍ പലവട്ടം ഒബാമ തള്ളിപ്പറഞ്ഞു.2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു യുഎസിലെ ഭീകരാക്രമണം. വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ ഖായിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണങ്ങളില്‍ മൊത്തം 2750 പേരാണു കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY