ദുരിതാശ്വാസ ക്യാമ്പുകളിൽ കുടിവെള്ളം മുടങ്ങില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി

125

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടെകെ ആരംഭിച്ചിട്ടുള്ള ആയിരത്തി നാന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിൽ മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ജലഅതോറിട്ടി മുഖേനെ എല്ലാ ക്യാമ്പുകളിലും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നില്ല എന്ന പരാതികൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ഇത്തരം പരാതികൾ പരിശോധിക്കാനും കഴമ്പുണ്ടെന്നുകണ്ടാൽ ഉടനടി പരിഹരിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻമാരായ ജില്ലാ കളക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആവശ്യമായ ജലം നിലവിൽ ജലഅതോറിട്ടി നൽകുന്നത്.

പ്രളയബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും കുടിവെള്ളം ആവശ്യത്തിന് അനുസരിച്ച് ലഭ്യമാക്കാൻ ജലഅതോറിട്ടി സജ്ജമാണ്. ഇതിനായി വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ സർക്കിൾ ഓഫിസുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ ജലഅതോറിട്ടിയുടെ 200ൽ പരം കുടിവെള്ള വിതരണപദ്ധതികളാണ് തകരാറിലായത്. ഈ പരിമിതിക്കിടയിലും എല്ലായിടത്തും ശുദ്ധമായ കുടിവെള്ളം മറ്റ് മാർഗങ്ങളിലൂടെ ലഭ്യമാക്കുന്നതിന് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പരാതികൾ 9495998258 എന്ന നമ്പരിൽ വാട്സാപ്പ് ആയും അയയ്ക്കാം.

കൺട്രോൾ റൂം നമ്പരുകൾ: ജലഅതോറിട്ടി ആസ്ഥാനം-9188127951,

തിരുവനന്തപുരം-0471 2322674, 8547638456,

കൊല്ലം-0474 2742993, 8547638067,

പത്തനംതിട്ട-04692600162, 8281597974,

ആലപ്പുഴ-04772237954, 8547638475,

കോട്ടയം- 9188127940, 8547638035,

കൊച്ചി-0484 2361369, 8547638075,

മൂവാറ്റുപുഴ-0485 2832252, 8547638452,

തൃശൂർ-0487 2423230, 8547638070,

മലപ്പുറം -0483 2734857, 8547638424,

പാലക്കാട്- 0491 2544927, 8547638063,

കോഴിക്കോട്-0495 2370095, 8547638055,

കണ്ണൂർ-0497 2705902, 8547638038

പ്രളയമേഖലകളിൽ കുടിവെള്ളം തിളപ്പിച്ചുമാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരമിതപ്പെടുത്താനും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു.

NO COMMENTS