തിരൂര്‍ ബിബിന്‍ വധം : രണ്ടു പേര്‍ കൂടി അറസ്റ്റില്‍

194

തിരൂര്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയുമായ ബിബിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തിരൂര്‍ സ്വദേശി സിദ്ദീഖ്, ആലത്തിയൂര്‍ സ്വദേശി സാബിനൂര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഗൂഢാലോചനാ കുറ്റത്തിന് രണ്ടു പേര്‍ പിടിയിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പെരുന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍, പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ എന്നിവരാണ് മുമ്ബ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്.

NO COMMENTS