ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ട് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങി

20

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ പണമിടപാട് കണ്ടെത്തിയതോടെയാണ് കൂടുതല്‍ ക്യാമ്ബസ് ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ട് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങിയത്. വിദേശത്ത് നിന്നും പണം എത്തിയത് എന്തിന് വേണ്ടിയാണ് എന്ന അന്വേഷണത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ക്യാമ്ബസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത് രണ്ടു കോടി 21 ലക്ഷം രൂപയാണ്. ഈ പണമിടപാടില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്നും കണ്ടെത്തി. ഹാത്രസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് പണം നല്‍കിയത് റൗഫ് ഷെരീഫാണെന്നും യാത്ര ആസൂത്രിതമാണെന്നും എന്‍ഫോഴ്‌സെമെന്റ് റിപ്പോര്‍ട്ടിലുണ്ട്.

ക്യാമ്ബസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ വിദേശത്ത് നിന്നും പണം എത്തിയത് എന്ത് ആവശ്യത്തിനുവേണ്ടി എന്ന അന്വേഷണത്തിലാണ് ഏജന്‍സി. ദേശീയ സെക്രട്ടറിക്ക് ലക്ഷങ്ങള്‍ വിദേശത്ത് നിന്ന് വന്നിട്ടുണ്ടെങ്കില്‍ ആ പണം മറ്റു നേതാക്കളുടെ പക്കല്‍ കൂടി എത്തിയിരിക്കാം എന്ന നിഗമനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അതുകൊണ്ടാണ് മറ്റു നേതാക്കളുടെ അക്കൗണ്ടുകളും പരിശോധിക്കാന്‍ തീരുമാനിച്ചത്.

NO COMMENTS