മോൻസൻ കേസിൽ കെ.സുധാകരന് ജാമ്യം

8

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാ വസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ഹൈക്കോടതി രണ്ടാഴ്ച ത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നോട്ടീസ് പ്രകാരം സുധാകരൻ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണ മെന്നും അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്നുമാണു ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്.

നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് മാർച്ചുണ്ടായി. ഇത്തര സംഭവങ്ങളുണ്ടാകരു തെന്നു നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി സുധാകരനു നിർദേശം നൽകി. കേസിൽ നാലാം പ്രതിയായ ഐജി ജി.ലക്ഷ്മണിനും ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടിസ് നൽകാൻ ഉത്തരവ് തടസ്സമല്ലെന്നും അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും നിർദേശിച്ചു. എഫ്ഐആറിൽ പേരില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണു പ്രതിയാക്കിയതെന്നും സുധാകരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു.

എഫ്ഐആറിലോ പരാതിക്കാരുടെയോ പ്രതിയുടെയോ മൊഴികളിലോ തനിക്കെതിരെ ആരോപണമില്ലെന്ന് ഐജി കൺ മുൻകൂർ ജാമ്യ ഹർജിയിൽ അറിയിച്ചിരുന്നു. നോട്ടിസ് നൽകിയിരുന്നു. എന്നാൽ സാമ്യമില്ലാ കുറ്റങ്ങൾ പ്രകാരമാണു പ്രതിയാക്കിയിരിക്കുന്ന തെന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു. ഹർജിയിലെ ആവശ്യം.മുൻ ചീഫ് സെക്രട്ടറി, മുൻ ഡിജിപി, മറ്റ് ഉന്നത പൊലീസ് – ഉദ്യോഗസ്ഥർ ഉൾപ്പെടെ മോൻസന്റെ വീട് സന്ദർശിച്ചിട്ടുണ്ടെന്നു വ്യക്തമാ ക്കിയ സുധാകരൻബന്ധപ്പെട്ട ഫോട്ടോകളും ഹാജരാക്കി അന്വേഷണവുമായി സഹകരിക്കുമെന്നും നാളെ ചോദ്യം ചെയ്യലിനു ഹാജ രാകുമെന്നും അറിയിച്ചു. എഫ്ഐആറിൽ പ്രതിയാക്കിയിരു ന്നില്ലെന്നും എന്നാൽ പരാതിയിൽ കൃത്യമായി പേർ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തെറ്റാണ്. സ്വകാര്യ വ്യക്തി കളാണു പരാതിക്കാർ. 3 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഡിജിറ്റൽ തെളിവുകളുണ്ട്.

NO COMMENTS

LEAVE A REPLY