സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

246
photo credit : mathrubhumi

കണ്ണൂര്‍: ഇരിട്ടിക്കടുത്ത് പൂന്നാടില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ബസ്സുകളിലെ ഡ്രൈവര്‍മാരായ കരിക്കോട്ടുവപ്പാറ ലിജോ (36), സുരേഷ് (38) എന്നിവരും ഒരു സ്ത്രീയുമാണ് മരിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
മട്ടന്നൂരില്‍നിന്ന് ഇരിട്ടിയിലേക്ക് പോയ പ്രസാദ് ബസും ഇരിട്ടിയില്‍നിന്ന് തലശ്ശേരിയിലേക്ക് വന്ന മേരിമാത ബസുമാണ് രാവിലെ 11 ഓടെ കൂട്ടിയിടിച്ചത്. അമിത വേഗമാണ് അപകട കാരണമെന്ന് പോലീസും നാട്ടുകാരും പറഞ്ഞു.
മരിച്ച സത്രീയുടെ മൃതദേഹം എ.കെ.ജി ആസ്പത്രി മോര്‍ച്ചറിയിലും ഡ്രൈവര്‍മാരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുമാണുമുള്ളത്. പരിക്കേറ്റ 19 പേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും 12 പേരെ വീതം പരിയാരം മെഡിക്കല്‍ കോളേജിലും എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY