ഗുണ്ടാ സംഘം ആളു മാറി യുവാവിന്‍റെ കൈ തല്ലിയൊടിച്ചു

221

കോട്ടയം: ഗുണ്ടാ സംഘം ആളു മാറി യുവാവിന്‍റെ കൈ തല്ലിയൊടിച്ചു . മുണ്ടക്കയത്താണ് സംഭവം. ആയുര്‍വേദ തെറാപ്പിസ്റ്റായ തൊടുപുഴ പുത്തന്‍ വീട്ടിൽ അനീഷാണ് പത്തംഗ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത് .ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം അനീഷ് മുണ്ടക്കയത്ത് എത്തിയത് .ടൗണിന് സമീപത്തെ ഒരു ഹോട്ടലിലേയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം .തടസം പിടിച്ച സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു . ഏഴംഗ സംഘമാണ് അനീഷിന്‍റെ സുഹൃത്തുക്കളായ പാര്‍ഥ സാരഥി സോണി എന്നിവരെ മര്‍ദിച്ചത് . പരുക്കേറ്റ അനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇതറഞ്ഞ് അക്രമി സംഘം അവിടെയത്തി .ആളു മാറിയതാണെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ടു .നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു .മുണ്ടക്കയം പൊലീസ് അന്വേഷണം തുടങ്ങി . ജയ്പൂരിൽ ആയുര്‍വേദ തെറാപ്പിസ്റ്റാണ് അനീഷ്

NO COMMENTS

LEAVE A REPLY