കേ‍ാഴിപ്പാറ ചെക്പേ‍ാസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്

190

പാലക്കാട് • ഗതാഗതക്കുരുക്ക് രൂക്ഷമായ ചിറ്റൂര്‍ വടകരപ്പതിയിലെ കേ‍ാഴിപ്പാറ മേ‍ാട്ടേ‍ാര്‍വാഹന ചെക്പേ‍ാസ്റ്റില്‍ വിജിലന്‍സ് പാലക്കാട് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശേ‍ാധന നടത്തി.
കൗണ്ടറില്‍നിന്ന് കണക്കില്‍പ്പെടാത്ത 2500 രൂപ പിടിച്ചെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നേ‍ാടെയായിരുന്നു പരിശേ‍ാധന. ചെക്പേ‍ാസ്റ്റിലെ വേബ്രിഡ്ജില്‍ വാഹനങ്ങളുടെ ഭാരം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ നികുതിയും പിഴയും ചെക്പേ‍ാസ്റ്റില്‍ വാങ്ങുന്നില്ലെന്നു വിജിലന്‍സ് കണ്ടെത്തി. ഇത്തരത്തില്‍ 11 വാഹനങ്ങളുടെ ഭാരം സംഘം പരിശ‍ാധിച്ചു. മാസങ്ങളായി ഇവിടെ ഈ രീതിയിലാണു പരിശേ‍ാധന നടക്കുന്നതെന്നാണു വിവരം.