ബസ്സിൽ കടത്തുകയായിരുന്ന പതിനെട്ടര ലക്ഷം രൂപ വടകര എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി

196

കോഴിക്കോട്: രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന പതിനെട്ടര ലക്ഷം രൂപ വടകര എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കുഴൽപ്പണം കടത്തിയ പയ്യോളി സ്വദേശി റംഷാദിനെ കസ്റ്റഡിയിലെടുത്തു. തലശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. കോഴിക്കോടേക്ക് കൊണ്ട് വരികയായിരുന്നു പണം.