അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

250

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിനെയും ആറ് നിയമസഭാ അംഗങ്ങളെയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ (പിപിഎ) നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച്‌ വ്യാഴാഴ്ച വൈകിട്ടാണ് പുറത്താക്കല്‍. ഖണ്ഡുവിനെ നിയമസഭയിലെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് നീക്കിയതായും ഇനി മുതല്‍ അത്തരം ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിലക്കിയതായും പിപിഎ അധ്യക്ഷന്‍ കാഫിയ ബെങിയ അറിയിച്ചു. ഖണ്ഡു വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും പാര്‍ട്ടി നിയമസഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും കാഫിയ ബെങിയ പറഞ്ഞു. ഖണ്ഡുവിനു പകരം തകാം പാരിയോയെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി നീക്കമെന്ന് സൂചനയുണ്ട്. ഇക്കാര്യം ബെങിയ സ്പീക്കറേയും ഗവര്‍ണറേയും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ പകുതിയോടെയാണ് ഖണ്ഡുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

NO COMMENTS

LEAVE A REPLY