ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു.

196

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് സി ദിവാകരന്‍, തൃശൂരില്‍ രാജാജി മാത്യു തോമസ്, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍,വയനാട്ടില്‍ പിപി സുനീര്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.
തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS