തൃശൂരില്‍ ബസില്‍ നിന്ന് ആയുധങ്ങളും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി

287

തൃശൂര്‍: ആയുധങ്ങളും കഞ്ചാവുമായി ബസില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തൃശൂര്‍ മുളങ്കന്നത്തുകാവ് സ്വദേശികളായ സഞ്ജു വി.എസ് (20), പ്രമേഷ് എന്നിവരാണ് പിടിയിലായത്. പഴനിയില്‍ നിന്ന് ചേര്‍ത്തലയിലേക്കുള്ള ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. വടിവാള്‍, കത്തി, എയര്‍ഗണ്‍ എന്നിവയാണ് പിടികൂടിയത്. 350 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

NO COMMENTS

LEAVE A REPLY